ദോഹ: ഹോട്ടലില്‍ ക്വാരന്റൈനില്‍ കഴിയുന്ന ആറ് പേരെ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ മറ്റുള്ളവരുമായി ഇടപഴകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്.
വീഡിയോ പരിശോധനയ്ക്ക് വിധേയമാക്കിയാണ് അധികൃതര്‍ നടപടിയിലേക്കു നീങ്ങിയത്. സ്വന്തം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷയും പരിഗണിച്ച് ക്വാരന്റൈനില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Video proof: Six Qatar nationals on hotel quarantine arrested for meeting people