Monday, May 16, 2022
HomeGulfQatarഖത്തര്‍ മസ്ജിദിലെ കാണാക്കസേര; പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയെന്ത്?

ഖത്തര്‍ മസ്ജിദിലെ കാണാക്കസേര; പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയെന്ത്?

ദോഹ: ഖത്തറിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദിലെ കാണാക്കസേര സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ഔഖാഫ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച കാണാക്കസേര, ബാക്ക് റെസ്റ്റ്, വില പിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാനുള്ള പെട്ടി തുടങ്ങിയ സംവിധാനങ്ങള്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ആരംഭിച്ചതായാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍, ഇത് തെറ്റാണെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.

3ഡി ഗ്രാഫിക്‌സ് ഉപയോഗിച്ച് നിര്‍മിച്ച വീഡിയോ ട്വിറ്ററിലാണ് പ്രചരിക്കുന്നത്. മസ്ജിദിന്റെ തറയില്‍ ഒളിപ്പിച്ച് വയ്ക്കപ്പെട്ട നിലയിലാണ് പ്രാര്‍ഥനയ്ക്കുള്ള കസേരയും ബാക്ക്‌റെസ്റ്റും വീഡിയോയില്‍ കാണിക്കുന്നത്. പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ക്ക് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ സംവിധാനം. മൊബൈലും മറ്റും സൂക്ഷിക്കാവുന്ന ഒളിച്ച് വയ്ക്കപ്പെട്ട രീതിയിലുള്ള പെട്ടിയും വീഡിയോയിലുണ്ട്.
Video showing hidden chair in Imam Muhammad bin Abdul Wahhab Mosque incorrect: Awqaf


 

Most Popular