Friday, August 12, 2022
HomeGulfQatarഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘനം: ഇന്ന് പിടിയിലായത് 190 പേര്‍

ഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘനം: ഇന്ന് പിടിയിലായത് 190 പേര്‍

ദോഹ: ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 190 പേര്‍ പൊലീസ് പിടിയിലായി.ഇതില്‍ മാസ്‌ക് ധരിക്കാത്തതിന് 169 പേര്‍ക്കെതിരെയും വാഹനത്തിലെ പരമാവധി ആളുകളുടെ പരിധി ലംഘിച്ചതിന് ഇരുപത്തിയഞ്ച് പേര്‍ക്കെതിരെയും ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മാസ്‌ക് ധരിക്കാത്തതിന് 1,519 പേരെയും വാഹനത്തിനുള്ളിലെ ആളുകളുടെ പരിധി പാലിക്കാത്തതിന് 98 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്. കൊറോണ വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ നിന്ന് എല്ലാവരും സംരക്ഷണം നേടണമെന്ന് അധികൃതര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

കൊവിഡ്-19 പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും അധികൃതരും നിരന്തരം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നതോടുകൂടി കര്‍ശന നിയന്ത്രണണങ്ങളും പരിശോധനകളുമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Most Popular