ദോഹ: 95 രാജ്യങ്ങൡലുള്ളവര്ക്ക് പൂര്‍ണമായും വാക്സിനെടുത്ത ശേഷം ഖത്തറിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേസ്. ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകള്‍ എടുത്തവര്‍ക്കു മാത്രമേ ഓണ്‍ അറൈവല്‍ വിസ ലഭിക്കൂ.
ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, ആസ്ട്രസെനക/കോവിഷീല്‍ഡ്, ജോണ്സന് ആന്റ് ജോണ്സന്, സിനോഫാം(ഉപാധികളോടെ) എന്നിവയാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകള്‍. ജോണ്സണന് ആന്റ് ജോണ്സന് ഒരു ഡോസും മറ്റ് വാക്സിനുകള്‍ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം. സിനോഫാം സ്വീകരിച്ചവര്‍ ഖത്തറിലെത്തിയാല്‍ ആന്റിബോഡി ടെസ്റ്റ് നടത്തണം. ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ മുഴുവന്‍ യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കണ്‍ഫേം ചെയ്ത ഹോട്ടല്‍ റിസര്‍വേഷനും വേണം. ഇതിനായി പ്രത്യേക പാക്കേജുകള്‍ ഖത്തര്‍ എയര്‍വേസ് തയ്യാറാക്കിയിട്ടുണ്ട്.
എല്ലാ യാത്രക്കാരും പ്രായഭേദമന്യേ യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം.
ALSO WATCH