മെത്രാഷില്‍ ഇന്ത്യക്കാര്‍ക്കും ഖത്തര്‍ വിസിറ്റ് വിസ ഒപ്ഷന്‍ ലഭിച്ചു തുടങ്ങി

metrash2 visit visa

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സേവനങ്ങളുടെ ആപ്പ് ആയ മെത്രാഷ്2 ല്‍ ഇന്ത്യക്കാര്‍ക്കും വിസിറ്റ് വിസ ഒപഷന്‍ ലഭിച്ചു തുടങ്ങി. ജൂലൈ 11 മുതല്‍ വിസിറ്റിങ് വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെത്രാഷ് 2ല്‍ ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസ അപേക്ഷിക്കുന്നതിനുള്ള ഒപ്ഷന്‍ ഇന്ന് മുതലാണ് ലഭ്യമായത്.

പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കു മാത്രമേ ഇന്ത്യയില്‍ നിന്നും വിസിറ്റ് വിസയില്‍ വരാന്‍ സാധിക്കുകയുള്ളു. 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ഇന്ത്യയില്‍ നിന്ന് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വിസിറ്റ് വിസയില്‍ വരാന്‍ കഴിയില്ല.