വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതുവരെ ഖത്തറില്‍ തുടരാം

qatar visit visa extension

ദോഹ: ഓണ്‍ അറൈവല്‍, ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ ഖത്തറിലെത്തിയവര്‍ക്ക് വിസാ കാലാവധി നീട്ടാതെ തന്നെ ഖത്തറില്‍ തുടരാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞവര്‍ പിഴ ഒടുക്കേണ്ടതില്ല. കൊറോണ വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

പ്രവാസികള്‍ക്ക് അവരുടെ രാജ്യത്ത് വിമാന സര്‍വീസ് ആരംഭിച്ച് കഴിഞ്ഞാല്‍ പിഴയൊന്നും കൂടാതെ മടങ്ങിപ്പോകാവുന്നതാണ്. ഈ സമയത്ത് രാജ്യം വിടുന്നതിന് ഗ്രേസ് പിരീഡ് അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

Visitors stuck in Qatar can stay without extending visas until flight restrictions are lifted