അല്‍ ഖോര്‍ കാര്‍ണിവലിന്റെ മുഖ്യ സ്‌പോണ്‍സറായി വോഡഫോണ്‍ ഖത്തര്‍

ദോഹ: ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അല്‍ ഖോര്‍ കാര്‍ണിവല്‍ 2021ന്റെ ഉദ്ഘാടന പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായി വോഡഫോണ്‍ ഖത്തര്‍. ജനുവരി 21 മുതല്‍ ഫെബ്രുവരി 6 വരെ അല്‍ ബെയ്റ്റ് സ്റ്റേഡിയത്തിലെ ഔട്ട്ഡോര്‍ ഓപ്പണ്‍ ഏരിയയിലാണ് പരിപാടി നടക്കുക. ഈ വര്‍ഷത്തെ ഏറ്റവും വലിയ കുടുംബ സൗഹാര്‍ദ്ദ ഉത്സവമായാണ് ഈ പരിപാടി കണക്കാക്കപ്പെടുന്നത്.

കമ്മ്യൂണിറ്റി ഇവന്റുകള്‍ക്ക് വോഡഫോണിന്റെ പിന്തുണ നല്‍കുന്നതിനോടൊപ്പം രാജ്യത്തെ എല്ലാ പ്രധാന ഇവന്റുകളിലും ആളുകളെ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സ്‌പോണ്‍സര്‍ഷിപ്പ്. ഫുഡ് ട്രക്കുകള്‍, ഫുഡ് ഔട്ട്ലെറ്റുകള്‍, രസകരമായ റൈഡുകള്‍, തത്സമയ വിനോദം, ഷോപ്പിംഗ് ഉള്‍പ്പെടെ കാര്‍ണിവലിലുണ്ടാകും.

ALSO WATCH