ദോഹ: മാള്‍ ഓഫ് ഖത്തറില്‍ വോഡഫോണിന്റെ 5ജി നെറ്റ്‌വര്‍ക്ക് സംവിധാനം ആരംഭിച്ചു. ഇതോടെ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ 5ജി ഉള്ള ഖത്തറിലെ ആദ്യ മാള്‍ ആയി മാള്‍ ഓഫ് ഖത്തര്‍ മാറി. ലോകത്തിലെ തന്നെ അപൂര്‍വ്വം മാളുകളിലാണ് ഈ സാങ്കേതിക വിദ്യ ഉള്ളത്.
500ഓളം റീട്ടെയില്‍ ഷോപ്പുകളും ലോക നിലവാരത്തിലുള്ള വിനോദോപാധികളും ഉള്ള ഖത്തറിലെ വമ്പന്‍ മാളുകളില്‍ ഒന്നാണ് മാള്‍ ഓഫ് ഖത്തര്‍.
നിരവധി പേര്‍ ഒരുമിച്ചു കൂടുന്ന മാളുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ഏറ്റവും അനുയോജ്യമാണ് 5ജി നെറ്റ്‌വര്‍ക്ക്. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഫേഷ്യല്‍ വീഡിയോ റെകഗ്നിഷന്‍, എന്റര്‍ടെയിന്‍മെന്റ് സംവിധാനം തുടങ്ങിയവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് ഈ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം സഹായിക്കും.
Vodafone Qatar’s 5G network launched in Mall of Qatar