ദോഹ: ഖത്തറിന്റെ(Qatar) ചരിത്രത്തില്‍ പുതിയ വഴിത്തിരിവായി മാറുന്ന ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍(Shura Council Election) പോളിങ് ആരംഭിച്ചു. രാവിലെ 8 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടിങ്.
45 സീറ്റുകളുള്ള ശൂറ കൗണ്‍സിലില്‍ 30 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 234 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. 30 ഇലക്ടറല്‍ ജില്ലകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച്ച പൂര്‍ത്തിയായിരുന്നു. ഇന്നലെ നടന്ന നിശ്ശബ്ദ പ്രചാരണത്തിനൊടുവിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 284 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ 50 പേര്‍ പിന്‍വലിച്ചു.
വൈകീട്ട് 6 മണിക്ക് പോളിങ് അവസാനിക്കും. ഇന്ന് തന്നെ ഫലപ്രഖ്യാപനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേവല ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ഥികള്‍ ശൂറ കൗണ്‍സിലിലെത്തും. രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി മേധാവി കാസ്റ്റിങ് വോട്ട് രേഖപ്പടുത്തി വിജയിയെ തീരുമാനിക്കും.
ALSO WATCH