Monday, December 5, 2022
HomeGulfQatarഖത്തറില്‍ സാമ്പത്തിക ഉത്തേജക പാക്കേജ് നീട്ടി; ജൂണ്‍ 15 വരെ ശമ്പളം നല്‍കുന്നതിന് കമ്പനികള്‍ക്ക് ലോണ്‍...

ഖത്തറില്‍ സാമ്പത്തിക ഉത്തേജക പാക്കേജ് നീട്ടി; ജൂണ്‍ 15 വരെ ശമ്പളം നല്‍കുന്നതിന് കമ്പനികള്‍ക്ക് ലോണ്‍ ലഭിക്കും

ദോഹ: കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള ഖത്തര്‍ സര്‍ക്കാരിന്റെ ലോണ്‍ പദ്ധതി ആറ് മാസത്തേക്കു കൂടി നീട്ടി. ലോണ്‍ നല്‍കുന്നതിന് പ്രാദേശിക ബാങ്കുകള്‍ക്ക് ഗാരന്റി നല്‍കുന്ന ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2021 ജൂണ്‍ 15 വരെ ഇതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്യുഡിബി സ്വീകരിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

മാര്‍ച്ച് മാസത്തില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ ഖത്തര്‍ 75 ബില്ല്യന്‍ റിയാലിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് സ്വകാര്യ കമ്പനികള്‍ക്ക് വാടകയും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നതിനുള്ള നാഷനല്‍ റെസ്‌പോണ്‍സ് ഗാരന്റി പ്രോഗ്രാം പ്രഖ്യാപിച്ചത്. ഇത് പ്രകാരം 3 ബില്ല്യന്‍ റിയാലിന്റെ ഗാരന്റിയാണ് സര്‍ക്കാര്‍ നീക്കിവച്ചത്. വലിയ പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ഇത് വലിയ സഹായമായിരുന്നു.
Wage stimulus extended: Firms in Qatar to get soft loans to pay salaries, rents until June 15

Most Popular