Monday, October 25, 2021
HomeBusinessവെല്‍കെയര്‍ ഫാര്‍മസിയുടെ 75ാമത് ബ്രാഞ്ച് ഗറാഫയില്‍ തുറന്നു

വെല്‍കെയര്‍ ഫാര്‍മസിയുടെ 75ാമത് ബ്രാഞ്ച് ഗറാഫയില്‍ തുറന്നു

ദോഹ: വെല്‍കെയര്‍ ഫാര്‍മസിയുടെ 75ാമത് ബ്രാഞ്ച് ഗറാഫയിലെ എസ്ദാന്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക മിത്തല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുസമൂഹത്തില്‍ ഫാര്‍മസിയുടെയും ഫാര്‍മസിസ്റ്റുകളുടെയും പ്രാധാന്യം അംബാസഡര്‍ എടുത്ത് പറഞ്ഞു.

അലീവിയയുടെ 21ാം വാര്‍ഷിക വേളയിലാണ് പുതിയ ബ്രാഞ്ച് തുറന്നത്. ഖത്തര്‍ യുഎസ് എംബസി കൊമേഴ്‌സ്യല്‍ ഓഫിസര്‍ ഹെര്‍ മക്ലിയോഡ്, വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഷ്‌റഫ് കെ പി, വെല്‍കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി എം മുക്താര്‍, ശെയ്ഖ് അബ്ദുല്ല നാസര്‍ ആല്‍ഥാനി, ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള പുതിയ ബ്രാഞ്ചില്‍ ഏറ്റവും മികച്ച സേവനങ്ങളാണ് ലഭ്യമാവുക. ഖത്തറില്‍ 100 ബ്രാഞ്ചുകള്‍ എന്ന ലക്ഷ്യത്തിലേക്ക് അധികം വൈകാതെ എത്തുമെന്നും മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.
WELLCARE PHARMACY1പുതിയ വെല്‍കെയര്‍ ഫാര്‍മസിയില്‍ ഉപഭോക്താക്കള്‍ക്കും രോഗികള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഉല്‍പ്പന്നങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രായമവര്‍, മദര്‍ ആന്റ് ബേബി കെയര്‍, പേഷ്യന്റ് കൗണ്‍സലിങ്, മെഡിസിന്‍സ്, ന്യൂട്രാസ്യൂട്ടിക്കല്‍സ്, കോസ്‌മെറ്റികസ്, സര്‍ജിക്കല്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേകം ഏരിയ തിരിച്ചിട്ടുണ്ട്.

ഖത്തറിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ മെഡിക്കല്‍ ക്യാമ്പുകള്‍, അര്‍ഹരായവര്‍ക്ക് സൗജന്യ മരുന്ന് തുടങ്ങിയ പദ്ധതികളിലൂടെ സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഫാര്‍മസിയും അനുബന്ധന സേവനങ്ങളും എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഷ്‌റഫ് കെ പി പറഞ്ഞു. ഖത്തര്‍ ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ഏറ്റവും മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന വെല്‍കെയര്‍ ഫാര്‍മസി ഖത്തര്‍ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ഫാര്‍മസി, കോളജ് ഓഫ് നോര്‍ത്ത് അറ്റലാന്റിക് ഖത്തര്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രോഗിയുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുഖ്യപരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മറ്റ് ഏഷ്യന്‍ ഭാഷകളായ തമിഴ്, മലയാളം, തെലുഗു, മറാത്തി, കന്നഡ, തഗലോഗ് തുടങ്ങിയവയില്‍ ആശയ വിനിമയം നടത്താന്‍ പരിശീലനം ലഭിച്ചവരാണ് വെല്‍കെയര്‍ ഫാര്‍മസി ജീവനക്കാരെന്ന് വെല്‍കെയര്‍ ഗൂപ്പ് ചെയര്‍മാന്‍ മുക്താര്‍ പറഞ്ഞു. ദിവസം 15,000ഓളം മരുന്നുകളാണ് വെല്‍കെയര്‍ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യുന്നതെന്ന് ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് ഫാറൂഖ് പറഞ്ഞു.

Most Popular