ദോഹ: വെസ്റ്റ്ബേ നോര്‍ത്ത് ബീച്ച് പ്രൊജക്ട് എന്ന പേരില്‍ ഖത്തറില്‍ വന്‍ ടൂറിസം പദ്ധതി വരുന്നു. ആറ് പുതിയ ബീച്ചുകളും നിരവധി ഹോട്ടലുകളുമാണ് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. വെസ്റ്റ്ബേ മെട്രോ സ്റ്റേഷനില്‍ നിന്ന് 10 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തുന്ന ദൂരത്താണ് പദ്ധതി.
ആദ്യഘട്ടത്തില്‍ ആറ് ബീച്ചുകള്‍ നിര്‍മിക്കും. ബാക്കി പിന്നീട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു പബ്ലിക് ബീച്ചും 12 സ്വകാര്യ ബീച്ചുകളുമാണുള്ളത്. ഹോട്ടലുകള്‍ക്ക് കീഴിലാണ് സ്വകാര്യ ബീച്ചുകള്‍. 60,200 ചതുരശ്ര മീറ്റര്‍ ഏരിയയിലാണ് ഇത് ഒരുങ്ങുന്നത്. ബീച്ചുകളില്‍ കായിക വിനോദങ്ങള്‍ക്ക് ഉള്‍പ്പെടെ സൗകര്യമുണ്ടാവും.
കുടുംബങ്ങള്‍ക്കും സഞ്ചാരികള്‍ക്കുമുള്ള വിനോദകേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണ ശാലകള്‍, കോഫി ഷോപ്പുകള്‍, കുട്ടികളുടെ കളിസ്ഥലം, നടത്തത്തിനും വ്യായാമത്തിനുമുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 2022 ആഗസ്തില്‍ ലോക കപ്പിന് തൊട്ടുമുമ്പായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ALSO WATCH