Monday, December 5, 2022
HomeNewsfeedഖത്തറില്‍ അക്രമത്തിനിരയായ ഡെലവിറി ബോയിക്ക് നിയമപരമായ പിന്തുണ നല്‍കുമെന്ന് വിഷ്‌ബോക്‌സ്

ഖത്തറില്‍ അക്രമത്തിനിരയായ ഡെലവിറി ബോയിക്ക് നിയമപരമായ പിന്തുണ നല്‍കുമെന്ന് വിഷ്‌ബോക്‌സ്

ദോഹ: അക്രമത്തിനിരയായ ഡെലിവറി ബോയിക്ക് നിയമ നടപടികള്‍ക്കുള്ള പിന്തുണ നല്‍കുമെന്ന് ഫുഡ് ആന്റ് ഗ്രോസറി ഡെലിവറി ആപ്പ് ആയ വിഷ്‌ബോക്‌സ് അറിയിച്ചു. അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്ത നടപടിയെ വിഷ്‌ബോക്‌സ് പ്രശംസിച്ചു. ഡെലിവറി ബോയിയെ അറബ് വംശജന്‍ ആക്രമിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്.

ട്രാഫിക് ആക്‌സിഡന്റുമായി ബന്ധപ്പെട്ടാണ് അങ്ങിനെയൊരു സാഹചര്യം ഉണ്ടായതെന് വിഷ്‌ബോക്‌സ് പ്രസ്താവനയില്‍ അറിയിച്ചു. നിയമപരമായ നടപടികള്‍ക്ക് ബന്ധപ്പെട്ട സംവിധാനങ്ങള്‍ വഴി ഡെലിവറി ബോയിക്ക് ആവശ്യമായ പിന്തുണ നല്‍കും.


അക്രമത്തിനിടെ ആത്മസംയമനത്തോടെ പ്രതികരിച്ച ജീവനക്കാരന് ജോലിക്കയറ്റവും മറ്റ് അംഗീകാരങ്ങളും നല്‍കുന്നത് പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. ബക്കറ്റ് ഉപയോഗിച്ച് പല തവണ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടും ഡെലിവറി ബോയി വളരെ ശാന്തനായാണ് അതിനോട് പ്രതികരിച്ചത്.
ALSO WATCH

Most Popular