ദോഹ: വേനല്‍ക്കാലത്ത് നിശ്ചിത സമയങ്ങളില്‍ വെയിലില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച നിരവധി കമ്പനികള്‍ക്കെതിരേ ഖത്തര്‍ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു. മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിമയമലംഘനം നടത്തിയ 56 കമ്പനികളുടെ വര്‍ക്ക്‌സൈറ്റുകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടു.
അല്‍ സൈലിയ, അല്‍ ഹിലാല്‍, അല്‍ വക്‌റ, റൗദത്ത് അല്‍ ഹമാമ, അല്‍ ഖര്‍ത്തിയാത്ത്, അല്‍ ഗറാഫ, ഉം സനീം, ലുസൈല്‍, അല്‍ ഖീസ, അല്‍ ഖോര്‍, ഇസ്ഗവ, ഐന്‍ ഖാലിദ്, ഫരീജ് അല്‍ മുര്‍റ, ഉനൈസ, അല്‍ തുമാമ, മുഐതര്‍, ഫരീജ് അല്‍ നാസര്‍ എന്നിവിടങ്ങളിലെ സൈറ്റുകളാണ് അടപ്പിച്ചത്.
ജൂണ്‍ 15 മുതല്‍ അഗസ്ത് 31വരെയുള്ള കാലയളവിലാണ് വേനല്‍ക്കാല വിശ്രമ നിയമം ബാധകമാവുക. ഈ കാലയളവില്‍ തുറന്ന സ്ഥലത്തുള്ള ജോലി രാവിലെ പരമാവധി അഞ്ച് മണിക്കൂര്‍ മാത്രമാണ്. അത് 11.30ന് അവസാനിക്കണം. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാത്രമേ തുറസ്സായ സ്ഥലത്തെ ജോലി ആരംഭിക്കാന്‍ പാടുള്ളു.
Worksites of 56 companies closed for violating summer working hours in open spaces