സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കി ഖത്തര്‍

ദോഹ: വ്യവസായികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഖത്തര്‍. 2021ല്‍ ഇതുമായി ബന്ധപ്പെട്ട് 48,000 യൂണിറ്റുകളാണ് ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1,000 യൂണിറ്റുകളുടെ വര്‍ധനാണു രാജ്യത്തുണ്ടായിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ രാജ്യം കൂടുതല്‍ യൂണിറ്റുകള്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടുത്തിടെ, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക് (ക്യുഎസ്ടിപി) XLR8 സംഘടിപ്പിച്ച ഡെമോ ഡേയില്‍ നിരവധി സംരംഭകര്‍ അവരുടെ നൂതന ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നു.