Wednesday, November 30, 2022
HomeNewsfeedതൊഴില്‍ സംബന്ധമായ പരാതികള്‍ എസ്എംഎസ് വഴി നല്‍കേണ്ടതെങ്ങനെ? വിശദീകരിച്ച് ഹുകൂമി

തൊഴില്‍ സംബന്ധമായ പരാതികള്‍ എസ്എംഎസ് വഴി നല്‍കേണ്ടതെങ്ങനെ? വിശദീകരിച്ച് ഹുകൂമി

ദോഹ: ഖത്തറിലുള്ളവര്‍ക്ക് തൊഴില്‍ സംബന്ധമായ പരാതികള്‍ എസ്എംഎസ് വഴി നല്‍കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കി ഹുകൂമി. ‘5’ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം ഐഡി നമ്പര്‍ അല്ലെങ്കില്‍ വിസ നമ്പറും കൊടുത്തതിന് ശേഷം പരാതി എഴുതി അയക്കുക. 92727 എന്ന നമ്പറിലേക്കാണ് പരാതികള്‍ അയക്കേണ്ടത്.
24 മണിക്കൂര്‍ ഈ സേവനം ലഭ്യമാണ്. അതോടൊപ്പം നിരവധി ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഹുകൂമി ഈ നിര്‍ദേശം നല്‍കിയത്.

Most Popular