Wednesday, November 30, 2022
HomeNewsfeedയൂത്ത് ഫോറം ദോഹ റമദാന്‍ മീറ്റ് 2021 നാളെ

യൂത്ത് ഫോറം ദോഹ റമദാന്‍ മീറ്റ് 2021 നാളെ

ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ റമദാന്‍ സംഗമമായ ‘ദോഹ റമദാന്‍ മീറ്റി’നു അരങ്ങൊരുങ്ങുന്നു. യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് സംഗമം ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഏപ്രില്‍ 30 ന് നടക്കും. ഖത്തര്‍ സമയം 1.30ന് ആരംഭിക്കുന്ന പരിപാടി ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി) ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി ഉദ്ഘാടനം ചെയ്യും.

മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ പ്രസിഡന്റ് റഗാദ് അല്‍തിക്‌റിരിതി മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ഡീന്‍ ഫാദര്‍ ഡോ.റെജി മാത്യു, ടോറോണ്ടോ ഇസ്ലാമിക് സെന്റര്‍ റെസിഡന്റ് സ്‌കോളര്‍ ഷെയ്ഖ് അഹ്മദ്കുട്ടി, സി.ഐ.സി ഖത്തര്‍ പ്രസിഡന്റ് കെ.ടി.അബ്ദു റഹ്മാന്‍, യൂത്ത്‌ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്. എസ്. മുസ്തഫ തുടങ്ങിയര്‍ പങ്കെടുക്കും. പരിപാടി യൂത്ത് ഫോറത്തിന്റെ
ഫേസ്ബുക്, യൂട്യൂബ് വഴി തത്സമയ പ്രക്ഷേപണമായാണ് നടക്കുക.

ALSO WATCH:

 

Most Popular