ദോഹ: വാണിജ്യ വ്യാപാര രംഗങ്ങളില്‍ കുതിച്ചുചാട്ടം നടത്തുന്ന ഖത്തറിന്റെ ഭൂമികയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന മലയാളികളായ യുവ സംരംഭകരുടെ മാതൃക അനുകരണീയമാണെന്നും പുതുതലമുറക്ക് പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന യൂത്ത്് ഐക്കണ്‍സ് 2020 ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനമാണെന്നും ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച യൂത്ത് ഐക്കണ്‍സ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബിസിനസ് ഫോറം പ്രസിഡണ്ട് കെ ആര്‍ ജയരാജ് ആദ്യ പ്രതി ഏറ്റുവാങ്ങി. പബ്ളിക് റിലേഷന്‍സ് രംഗത്ത് മീഡിയ പ്ളസിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ഈ പ്രസിദ്ധീകരണം ഏറെ സവിശേഷമായ സംഭാവനയാണെന്നും ജയരാജ് പറഞ്ഞു.
ഖത്തര്‍ മാര്‍ക്കറ്റില്‍ പുതുമകള്‍ സമ്മാനിച്ച ടീം മീഡിയ പ്ളസിന്റെ പുതുവല്‍സരോപഹാരമാണ് യൂത്ത് ഐക്കണ്‍സ് 2020 എന്ന് മീഡിയ പ്ളസ് സി.ഇ.ഒയും യൂത്ത് ഐക്കണ്‍സ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
അക്കോണ്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ. പി എ ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശബീര്‍ ശുക്കൂര്‍, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെ ബി കെ ജോണ്‍, യൂത്ത് ഐക്കണ്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ധീന്‍, കോര്‍ഡിനേറ്റര്‍ അഫ്്സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, സിയാഹുറഹ്മാന്‍ പങ്കെടുത്തു.
വിവിധ മേഖലകളില്‍ വിജയിച്ച അമ്പത്തിരണ്ട് വയസ്സിന് താഴെ പ്രായമുള്ള 24 യുവസംരംഭകരുടെ അനുഭവ പാഠങ്ങളാണ് യൂത്ത് ഐക്കണ്‍സിലുള്ളത്. യൂത്ത് ഐക്കണ്‍സിന്റ സൗജന്യ കോപ്പികള്‍ക്ക് 44324853, 70413304, 70124359 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.