ഖത്തർ പൗരന്മാർക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ ഐഡി കാർഡ് ഉപയോഗിച്ച് ഖത്തറിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2022 ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ ഖത്തർ പൗരന്മാർക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും ഖത്തറിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനും തിരിച്ചും ഐഡി കാർഡ് ഉപയോഗിക്കാമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.