ദോഹ: ആഗോള തലത്തിൽ ഖത്തറിന്റെ ഇന്റർനെറ്റ് സേവനങ്ങൾ ഒന്നാം സ്ഥാനത്ത്. ഹൂട്സ്യൂട്ട് അടുത്തിടെ പ്രസിദ്ധീകരിച്ച സർവേയിലാണ് ഖത്തർ മുൻ നിര സ്ഥാനത്ത് തുടരുന്നത്
കുവൈറ്റ്, ബഹ്റൈൻ, ഡെൻമാർക്ക്, ഐസ്ലാൻഡ്, അയർലൻഡ്, ലക്സംബർഗ്, നോർവേ, യുഎഇ, ലിച്ചെൻസ്റ്റീൻ എന്നിവയ്ക്കൊപ്പമാണ് ഖത്തറും. ഹൂട്സ്യൂട്ട് ന്റെ ഡാറ്റ അനുസരിച്ച്, ലോക ജനസംഖ്യ 7.91 ബില്യൺ ആളുകളാണ്, നഗരവൽക്കരണം 57.01 ശതമാനമാണ്. കൂടാതെ, 4.95 ബില്യൺ ആളുകൾ ഇന്റർനെറ്റ് ഉപയോക്താക്കളാണ്.