ദോഹ: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്ക് മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം. അംഗീകൃത ലൈസന്‍സ് ലഭിക്കാതെ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചത്. ഖത്തറിൽ കഴിഞ്ഞദിവസം 24 ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ തൊഴിൽ മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു.