Thursday, May 19, 2022
HomeGulfറെഡ് ഹെല്‍ത്ത് വിഭാഗത്തിലെ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

റെഡ് ഹെല്‍ത്ത് വിഭാഗത്തിലെ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: റെഡ് ഹെൽത്ത് പട്ടികയിൽ മാറ്റം വരുത്തി ഖത്തർ. ജോര്‍ദാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒൻപത് രാജ്യങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യയും പട്ടികയിലുണ്ട്.

ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പെയ്ന്‍സ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ. മാര്‍ച്ച് 26 ഖത്തര്‍ സമയം ഏഴ് മണി മുതല്‍ പുതിയ പട്ടിക പ്രാബല്യത്തിൽ വരും.

Most Popular