ദോഹ: കിന്‍ഡര്‍ ചോക്ലേറ്റ് എഗ്ഗിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റ് എഗ്ഗില്‍ സാല്‍മൊണെല്ല ബാക്ടീരിയയുടെ മലിനീകരണ സാധ്യത ഉണ്ടെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. ജൂലൈ 11 നും ഒക്ടോബര്‍ 7 നുമിടയില്‍ കാലാവധിയുള്ള കിന്‍ഡര്‍ ചോക്ലേറ്റ് എഗ്ഗിനെതിരെയാണ് ഈ മുന്നറിയിപ്പ്. ഈ ഡേറ്റിൽ വരുന്ന കിൻഡർ ചോക്ലേറ്റ് എഗ്ഗ് മാർക്കറ്റുകളിലും കടകളിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും സംശയാസ്പദമായ ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം വിതരണക്കാര്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തിട്ടുണ്ട്.