ദോഹ: ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് ഖത്തറിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം താമസിക്കാൻ സാധിക്കും. ഇത്തരത്തിൽ താമസിക്കുന്നതിനായി പാലിക്കേണ്ട നിബന്ധനകളാണ് സുപ്രീം കമ്മിറ്റി പുറത്തിറക്കിയിരിക്കുന്നത്.
ലോകകപ്പ് കാണാനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഓരോ ആരാധകനും ഹയ്യ ഡിജിറ്റല്‍ കാര്‍ഡിന് അപേക്ഷിക്കണം. ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായാണ് ഹയ്യ കാര്‍ഡ്, ഇതിന് പുറമെ, മത്സര ദിവസങ്ങളില്‍ സൗജന്യ പൊതുഗതാഗതം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. ലോകകപ്പ് കാണാന്‍ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും ഹയ്യ കാര്‍ഡിന് അപേക്ഷിക്കണമെന്നാണ് നിര്‍ദേശം.
അതിഥികളെ കൂടെ താമസിപ്പിക്കുന്നവര്‍ പ്രോപ്പര്‍ട്ടി ബദല്‍ താമസ ടാബ് വഴി ഹയ്യ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനായി ബദല്‍ താമസ സൗകര്യം’ ടാബ് തിരഞ്ഞെടുത്ത് ഇനിപ്പറയുന്ന ഘട്ടങ്ങള്‍ പാലിക്കണം:
-ഖത്തര്‍ ഐഡി വിശദാംശങ്ങള്‍ ചേര്‍ക്കുക
-താമസിക്കുന്ന കെട്ടിടം, സോണ്‍, സ്ട്രീറ്റ്,യൂണിറ്റ് എന്നിവ ചേര്‍ക്കുക
-നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവാണോ വാടക കെട്ടിടമാണോ എന്ന വിവരം ഉള്‍പെടുത്തുക.
ഈ ഘട്ടം പൂര്‍ത്തിയായാല്‍ ഓരോ അതിഥിയുടെയും പേര്,യാത്ര ചെയ്യാനുപയോഗിക്കുന്ന പാസ്പോര്‍ട്ട് നമ്പര്‍,അതിഥിയുടെ നാഷണാലിറ്റി എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു. ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് 800 2022 എന്ന നമ്പറിലും വിദേശത്ത് നിന്ന് വരുന്ന അതിഥികള്‍ക്ക് (+974) 4441 2022 എന്ന നമ്പറിലും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.