ദോഹ: ഖത്തറിലെ വിസ ഓണ്‍ അറൈവല്‍’ ഹോട്ടല്‍ ബുക്കിങ് വിന്‍ഡോ ഡിസ്കവർ ഖത്തർ പുനസ്ഥാപിച്ചു. വിസ ഓണ്‍ അറൈവലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് സന്ദര്‍ശിക്കാനുള്ള ലിങ്കും സന്ദർശിക്കാവുന്നതാണ്.
വെബ്സൈറ്റില്‍ പ്രവേശിക്കുമ്ബോള്‍ . യാത്ര പുറപ്പെടുന്ന രാജ്യത്തിനനുസരിച്ചുള്ള വിസ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം കൃത്യമായി വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഓരോ രാജ്യക്കാര്ക്കുമനുസരിച്ച് വിസ നിയമങ്ങളിലെ വ്യത്യാസങ്ങളും നിര്‍ദേശങ്ങളും വ്യക്തവുമാണ്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, റിട്ടേണ്‍ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്, വിസ കാലാവധി 30 ദിവസം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.