Friday, September 30, 2022
HomeGulfQIIC കലണ്ടർ 2022 പ്രകാശനം ചെയ്തു

QIIC കലണ്ടർ 2022 പ്രകാശനം ചെയ്തു

ദോഹ : ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ 2022 ലേക്കുള്ള കലണ്ടർ പ്രകാശനം ലക്ത യിലെ ഇസ്ലാഹി സെന്റർ ആസ്ഥാനത്തു വെച്ച് നിർവഹിച്ചു. കേരളത്തിൽ അറിയിപ്പെടുന്ന പ്രബോധകനും, വാഗ്മിയുമായ എംഎം അക്ബർ  RP ടെക് MD RP കുഞ്ഞഹമ്മദിന് ആദ്യ കോപ്പി നൽകിയാണ് 2022 ലേക്കുള്ള മനോഹരമായ മൾട്ടി കളർ കലണ്ടർ പുറത്തിറക്കിയത്. ലോകം ഉറ്റു നോക്കുന്ന2022 ലോകകപ്പ് വേദിയായ ഖത്തറിൽ, ലോക കപ്പിനായി സജ്ജമായ മനോഹരങ്ങളായ സ്റ്റേഡിയങ്ങളുടെ ബാക്ഗ്രൗണ്ടോടെ, നിത്യ ജീവിതത്തിലെ പ്രാർത്ഥനകളും, സമ്പൂർണ നമസ്കാര സമയവും, കഴിഞ്ഞ വർഷങ്ങളിലെ  ഇസ്ലാഹി സെന്റർ പ്രധാന പ്രവർത്തനങ്ങളുടെ അടയാളപ്പെടുത്തലും  ഇപ്രാവശ്യത്തെ കലണ്ടറിന്റെ പ്രത്യേകതകളാണെന്ന് പ്രകാശന ചടങ്ങിൽ കലണ്ടർ ഇൻ ചാർജുള്ള ഇസ്ലാഹി സെന്റർ സെക്രട്ടറി മുഹമ്മദ് അലി ഒറ്റപ്പാലം വിശദീകരിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് യു. ഹുസൈൻ മുഹമ്മദ് മറ്റു നേതാക്കളായ ഇസ്മായിൽ വില്യാപ്പള്ളി, മുനീർ സലഫി മങ്കട, മൂസാ കടമേരി, GP കുഞ്ഞാലികുട്ടി, മിസ്ബാഹ് തലശ്ശേരി, ഹാഫിസ് അസ്‌ലം, തുടങ്ങിയവർ സംബന്ധിച്ചു.

Most Popular