ഖത്തർ കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സമൂഹ നോമ്പു തുറ ചൊവ്വാഴ്ച മദീന ഖലീഫയിലെ ബ്രിട്ടീഷ് മോഡേൺ സ്കൂളിൽ വെച്ച് നടന്നു. മുന്നൂറിലധികമാളുകൾ പങ്കെടുത്ത സംഗമത്തിൽ ഇസ്ലാഹി സെൻറർ ദാഈ ഉമർ ഫൈസി റമദാൻ സദ്ദേശം പകർന്നു നൽകി. അധ്യക്ഷത വഹിച്ച കെ.ടി ഫൈസൽ സലഫി ഇസ്ലാഹി സെൻററിൻറെയും അൽ മനാർ മദ്റസയുടെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇഫ്താർ കോഡിനേറ്റർ ഷബീർ അത്തോളി നന്ദിയും പറഞ്ഞു.