ഖത്തറിലെ തിരൂർ താലൂക്ക് നിവാസികളുടെ സംഘടനയായ ക്യൂടീം ജൂൺ 24 വെള്ളിയാഴ്ച്ച കുടുംബ സംഗമം നടത്തും. അബൂഹമൂറിലെ അൽ ജസീറ അക്കാദമിയിൽ വെച്ച് ‘ആടാം പാടാം 2022 ‘എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക.
ഫിഫ ലോകക്കപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ കായിക മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത് .
കൂടാതെ ആസ്വാദ്യകരമായ കലാ സാംസ്കാരിക പരിപാടികളും ഫൺ ഗെയിംസും ഉൾപ്പെടുത്തി വിപുലമായ പരിപാടികളും സംഘടിപ്പിക്കും.
അന്വേഷണങ്ങൾക്ക് 5012 5059 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.