പ്രവാസികളുടെ തിരിച്ചുവരവ്: രണ്ടുലക്ഷം പേര്‍ക്ക് ക്വാരന്റൈന്‍ സൗകര്യമൊരുക്കി കേരളം

pavasi malayali return from gulf

തിരുവനന്തപുരം: പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുങ്ങിയാല്‍ കൊവിഡ് ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ എത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും.ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തും. വിമാനത്താവളത്തിനടുത്ത് തന്നെ ക്വാറന്റൈന്‍ ചെയ്യാനുള്ള നടപടികളും ചെയ്തുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അതിലേറെ പേര്‍ വന്നാല്‍ അവര്‍ക്കും സൗകര്യമൊരുക്കും. ഗള്‍ഫ് നാടുകളിലേക്ക് പ്രത്യേക വിമാനം അനുവദിച്ചാല്‍ വിസിറ്റിങ് വിസക്കാര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

നിരവധി പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണുള്ളത്. ബഹുഭൂരിപക്ഷവും ചെറിയ വരുമാനക്കാരും പരിമിതമായ സൗകര്യങ്ങളുള്ളവരുമാണ്. എംബസികളും പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി സഹായവും പിന്തുണയും നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

quarantine facility for two lacks people arranged in kerala for expatriates