റിയാദ്: ക്വാറന്റൈൻ നിയമലംഘനത്തിനെതിരെ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയിലെത്തുന്നവർ തവക്കൽനയിലെ സ്റ്റാറ്റസ് അനുസരിച്ചാണ് ക്വാറന്റൈനിൽ കഴിയേണ്ടത്. വാക്‌സിനേഷൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് സ്റ്റാറ്റസ് രൂപപ്പെടുക. വാക്‌സിന്‍ എടുക്കാത്ത ചിലര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ചിലര്‍ക്ക് ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇത്തരത്തിലുള്ള ക്വാറന്റൈൻ ലംഘനത്തിന് രണ്ടു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം രണ്ട് വര്‍ഷം വരെ തടവു ശിക്ഷയും ലഭിച്ചേക്കും. രണ്ടു ലക്ഷം റിയാലോ രണ്ടു വര്‍ഷത്തില്‍ കവിയാതെയുള്ള തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ചുമത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.