Wednesday, May 18, 2022
HomeGulfഖുർആൻ പാരായണ മത്സരം സമാപിച്ചു

ഖുർആൻ പാരായണ മത്സരം സമാപിച്ചു

ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി റയ്യാൻ സോൺ മുതിർന്നവർക്ക് വേണ്ടി നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ വനിതകളുടെ വിഭാഗത്തിൽ അജീഷ ജാബിദ്, സമീഹ അബ്ദുസ്സമദ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു, പുഷന്മാരുടെ വിഭാഗത്തിൽ മുഹമ്മദ് നജാഫ് ഒന്നാം സ്ഥാനം നേടി. പരിശുദ്ധ ഖുർആനിലെ അൽ ഖമർ എന്ന അധ്യായത്തെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.

ഖത്തറിലെ മലയാളികൾക്ക് വേണ്ടി നടന്ന തജ്‌വീദ് പാരായണ മത്സരത്തിൽ വനിതാ വിഭാഗത്തിൽ നാസിഹ എം.പി, ഫായിസ അഫ്‌സൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജമീല കൊട്ടൻകോടൻ, റുക്‌സാന, ഷബ്‌ന നിഷാം, സെൽമ പുത്തൻ പുരയിൽ , സുമയ്യ റഫീഖ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. പുരുഷന്മാരുടെ വിഭാഗത്തിൽ അബ്ദുൽ വാഹദ് രണ്ടാം സ്ഥാനം നേടിയപ്പോൾ, ശാമിൽ അബ്ദുൽ റഷീദ്, നാസർ മഠത്തിൽ, നാസർ എം എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് അഫ്സൽ, സയ്യദ് ഇസ്മായിൽ മുനാഫർ, മുഹമ്മദ് ജിഹാദ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

Most Popular