യുഎഇ യിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില കുറയും

uae rain

അബുദാബി :യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയില്‍ 18 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 20 ഡിഗ്രി സെല്‍ഷ്യസിലും താപനില കുറയും. വിവിധയിടങ്ങളില്‍ 27 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസും താപനില ഉയരാനും സാധ്യതയുണ്ട്.

യുഎഇയില്‍ ഈ മാസം 22ഓടെ ശീതകാലത്തിന് തുടക്കമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച് 20 വരെ അതിശൈത്യം തുടർന്നേക്കും. യുഎഇയില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 21, 22 തീയതികളിലായിരിക്കും ശൈത്യകാലത്തിന് തുടക്കം.