Saturday, October 23, 2021
HomeGulfഖത്തറിലെ അല്‍ ഷമാല്‍ പ്രദേശത്ത്  മഴ ; കടലില്‍ പോകുന്നതിന് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്

ഖത്തറിലെ അല്‍ ഷമാല്‍ പ്രദേശത്ത്  മഴ ; കടലില്‍ പോകുന്നതിന് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്

ദോഹ: ഖത്തറിലെ ഉത്തര ഭാഗങ്ങളില്‍ ഇന്ന് വൈകിട്ടോടെ മഴ ലഭിച്ചതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. നേരിയ തോതിലുള്ള മഴയാണ് ഉത്തര ഭാഗങ്ങളില്‍ വൈകിട്ടോടെ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, വരുന്ന കുറച്ചു മണിക്കൂറുകളില്‍ കടലില്‍ പോകുന്നതിന് മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കാലാവസ്ഥ വിഭാഗം. സമുദ്രപ്രദേശങ്ങളില്‍ പോകുന്നതുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് അടുത്ത വാരം തുടക്കം വരെ കാലാവസ്ഥ അസ്ഥിരമാവുമെന്നും മഴ ലഭിക്കുമെന്നും അധികൃതരുടെ റിപ്പോര്‍ട്ടുണ്ട്. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ആയിരിക്കും. ദോഹയില്‍ ഇന്ന് രാത്രി അനുഭവപ്പെടുന്ന പരമാവധി താപ നില 26 ഡിഗ്രി സെല്‍ഷ്യസ

Most Popular