Saturday, August 13, 2022
HomeGulfകുവൈത്തിൽ സന്ദര്‍ശക വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തുന്നു

കുവൈത്തിൽ സന്ദര്‍ശക വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദര്‍ശക വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കുവൈത്തിലേക്ക് ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇത് നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി.

സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ നിയന്ത്രണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കുടുംബ, സന്ദര്‍ശക വിസിറ്റ് വിസകള്‍ അനുവദിക്കില്ലെന്ന് കുവൈത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Most Popular