ദുബൈ: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന്. സൗദി, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ അധികൃതർ മാസപ്പിറവി ദർശിച്ചതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ സ്ഥിരീകരിച്ചു.
അതേസമയം ഒമാനിൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കും. കോവിഡ് മഹമാരിയുടെ ഭീതി മാറിയ ആശ്വാസകരമായ അന്തരീക്ഷത്തിലാണ് ഗൾഫിൽ നോമ്പുകാലം വന്നുചേരുന്നത്.