ദോഹ: റമദാൻ മാസത്തിൽ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം ഓഫീസുകളുടെ പുതുക്കിയ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (എമിഗ്രേഷന്‍) രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ തുറന്ന് പ്രവർത്തിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രാവിലെ ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയുണ്ടാകും. ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ടെക്നിക്കല്‍ ഇന്സ്പെക്ഷന് പ്രവര്‍ത്തിക്കുക.
ഡ്രൈവിംഗ് സ്കൂളുകളിലെ ലൈസന്‍സിംഗ് വിഭാഗം രാവിലെ 5.30 മുതല്‍ 10.30 വരെയും, നമ്പര്‍ പ്ലേറ്റ് മാനുഫാക്ചറിംഗ് വര്‍ക് ഷോപ്പ് രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ തുറന്നുപ്രവര്‍ത്തിക്കും. സി.ഐ.ഇ.ഡി വിഭാഗത്തിന്റെ സേസവനങ്ങള് രാവിലെ ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ആയിരിക്കും.