റിയാദ്: റമദാൻ മാസത്തിലെ സൗദി ജീവനക്കാരുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു. ആകെ തൊഴില്‍ സമയം അഞ്ച് മണിക്കൂറില്‍ അധികമാവാൻ പാടില്ലെന്നാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കുകയും ചെയ്യും.
അതേസമയം ജോലി സമയം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയക്രമത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. രണ്ട് മണിക്കൂര്‍ വരെ ഇത്തരത്തില്‍ സമയം മാറ്റി ക്രമീകരിക്കാം.