കുവൈത്ത് സിറ്റി: റമദാനോനുബന്ധിച്ച് കുവൈത്തിലെ ശുചീകരണ തൊഴിലാളികളുടെ പുതിയ സമയ ക്രമം പ്രഖ്യാപിച്ചു. പുലര്‍ച്ചെ മൂന്നുമുതല്‍ രാവിലെ 10 വരെ ആയിരിക്കും ശുചീകരണ സമയം. രാത്രി 10 മുതല്‍ മുതല്‍ പുലര്‍ച്ചെ ഒന്നു വരെ വാഹനങ്ങളിലെത്തി മാലിന്യം ശേഖരിക്കാം. ഈ സമയക്രമം പാലിക്കണമെന്ന് ശുചീകരണ കരാര്‍ കമ്ബനികളോട് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മന്‍ഫൂഹി നിര്‍ദേശിച്ചു.