ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ നാളെ വ്രതമാസത്തിന് തുടക്കമാവും

ramadan in gulf contries

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ നാളെ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദന്‍ ഒന്ന് ആയിരിക്കുമെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. നാളെയാണ് റമദാന്‍ ആരംഭമെന്ന് സൗദി സുപ്രിം കോര്‍ട്ടും അറിയിച്ചു. യുഎഇയിലും ഇന്ന് മാസപ്പിറവി ദര്‍ശിച്ചു.

ഈജിപ്ത്, തൂണീസ്യ, ഇറാഖ്, ലബ്‌നാന്‍ തുടങ്ങി മിക്ക അറബ് രാജ്യങ്ങളിലും നാളെയാണ് റമദാന്‍ തുടങ്ങുന്നത്. കോഴിക്കോട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ നോമ്പ് ആരംഭിക്കുമെന്ന് വിവിധ ഖാദിമാര്‍ നേരത്തേ അറിയിച്ചിരുന്നു.

അതെ സമയം ഒമാനില്‍ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ശഅ്ബാൻ 30 പൂർത്തികരിച്ച് ശനിയാഴ്ച മുതൽ റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.