ദുബൈ: റമദാൻ മാസത്തിലെ യുഎഇ യിലെ സ്കൂളുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു. സ്വകാര്യ സ്‍കൂളുകളുടെ നിയന്ത്രണ ചുമതലയുള്ള ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കി. പ്രതിദിന അദ്ധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് നിർദേശത്തിൽ പറയുന്നു.
പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്‍കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. ചില സ്‍കൂളുകള്‍ ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ 12.45 വരെയും വെള്ളിയാഴ്ച പതിവ് സ്‍കൂള്‍ സമയവും ആയാണ് ക്രമീകരിച്ചിരിക്കുന്നത്.