മസ്കത്ത് ∙ പത്തനംതിട്ട റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ റെജി ഈപ്പൻ (45) ഹൃദയാഘാതം മൂലം മസ്കത്ത് ബുർജീൽ ആശുപത്രിയിൽ മരിച്ചു. ഒമാൻ ഗ്യാസ് ഏജൻസിയിൽ ഏരിയ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. മാതാവ്: അന്നമ്മ പോത്തൻ. ഭാര്യ: സെയ്‌റ ഫിലിപ്പ്. മക്കൾ: അബിജിത് റെജി, ആരോൺ റെജി. സഹോദരങ്ങൾ: സജി പോത്തൻ, ഷീബ പോത്തൻ.