ദോഹ: ഖത്തറിലെ റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഏറ്റവും വിസ്തീര്‍ണമേറിയ ഖത്തറിലെ പാർക്കാകുകളിൽ ഒന്നാണ് റൗദത്ത് അല്‍ ഖൈല്‍. നഗരകാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അമേരിക്കയിലെ വില്‍മിങ്ടണ്‍ നഗരത്തിലെ മേയറും അമേരിക്കന്‍ നയതന്ത്രസംഘത്തിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. നടപ്പാതകളും, പ്രഭാതസവാരിക്കായുള്ള ജോഗിങ് ട്രാക്കുകളും, സൈക്ലിങ്ങിനുള്ള സൗകര്യവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. 1,40000 സ്ക്വയര്‍ മീറ്ററാണ് പാര്‍ക്കിന്റെ വിസ്തീര്‍ണം. ഭക്ഷണപ്രേമികള്‍ക്കായി ഏഴ് ചെറുഭക്ഷണശാലകളും പാര്‍ക്കിലുണ്ട്.