Sunday, January 23, 2022
HomeGulfഖത്തറിലെ സമീപകാല കോവിഡ് മരണങ്ങളുടെ കാരണം വ്യക്തമാക്കി ഡോ. അൽ ഖാൽ

ഖത്തറിലെ സമീപകാല കോവിഡ് മരണങ്ങളുടെ കാരണം വ്യക്തമാക്കി ഡോ. അൽ ഖാൽ

ദോഹ; ഖത്തറിലെ സമീപകാല കോവിഡ് മരണങ്ങളുടെ കാരണം വ്യക്തമാക്കി ഡോ. അൽ ഖാൽ. ഖത്തറിലെ മൂന്നാമത്തെ തരംഗത്തിൽ കോവിഡ് ബാധിച്ച് മരിച്ച ഏഴ് പേരെങ്കിലും വാക്സിനേഷൻ എടുക്കാത്തവരാണെന്നും അണുബാധയുടെ ഫലമായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചവർക്കാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ കാര്യത്തിൽ ഗുരുതരമായ സങ്കീർണതകൾ തടയുന്നതിനുള്ള വാക്‌സിനുകളുടെ പ്രാധാന്യവും ഫലപ്രാപ്തിയും ഇത് വ്യക്തമാക്കുന്നതായി ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധിവിഭാഗത്തിന്റെ മേധാവിയുമായ ഡോ. അബ്ദുൾ ലത്തീഫ് അൽ-ഖൽ പറഞ്ഞു. വാക്‌സിനേഷന്‍ എടുക്കുന്നത് പ്രത്യേകിച്ച് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് ഒമിക്രോണ്‍ അടക്കമുള്ള എല്ലാ കൊവിഡ് വകഭേദങ്ങള്‍ക്കുമെതിരായ വ്യക്തിഗത പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കും. അതിനാല്‍, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം പിന്നിട്ടവരെല്ലാം ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൂസ്റ്റര്‍ ഡോസുകള്‍ ഏറെ ഫലപ്രദമാണെന്നാണ് ഖത്തറിലും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും നടത്തിയ ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദേഹം പറഞ്ഞു. ഖത്തറില്‍ ഇതുവരെ 368,000-ലധികം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയെന്നും ബൂസ്റ്റര്‍ ഡോസുമായി ബന്ധപ്പെട്ട വാക്‌സിനേഷന്‍ പദ്ധതി വളരെ വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദേഹം വ്യക്തമാക്കി.

Most Popular