Tuesday, January 25, 2022
HomeGulfഖത്തറിലേക്ക് വരുന്നവർ ഇഹ്തിറാസില്‍ രജിസ്റ്റർ ചെയ്യുന്നത് പ്രവേശനം എളുപ്പമാക്കും

ഖത്തറിലേക്ക് വരുന്നവർ ഇഹ്തിറാസില്‍ രജിസ്റ്റർ ചെയ്യുന്നത് പ്രവേശനം എളുപ്പമാക്കും

ദോഹ: ഖത്തറിലേക്കുള്ള യാത്രാ പ്രവേശനം എഹ്‌തെറാസിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ നിലവിൽ നിരവധി നേട്ടങ്ങളുണ്ടെന്ന് എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുമൈഹി. ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റൈൻ, പിസിആർ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സബ്മിറ്റ് ചെയ്തുകൊണ്ട് പോർട്ടലിൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. കുട്ടികളോടൊപ്പം വരുന്നവർക്ക് പ്രത്യേകമായി രജിസ്ട്രേഷൻ നിരവധി നേട്ടങ്ങൾ നൽകുന്നുണ്ടെന്നും ഖത്തർ റേഡിയോയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൂടാതെ, 18 വയസ്സിന് മുകളിലുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാനും ഇതുവഴി സാധിക്കും.

ഖത്തറിലേക്ക് വരുന്ന സന്ദര്‍ശകര്‍ www.ehteraz.gov.qa എന്ന വെബ്സൈറ്റില്‍ പ്രീ-രജിസ്ട്രേഷന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യുകയും എത്തിച്ചേരുന്നതിന് 3 ദിവസം മുമ്പെങ്കിലും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രസക്തമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുകയും വേണം. എന്നാല്‍ ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രീ-രജിസ്ട്രേഷന്‍ ഓപ്ഷണലാണ് .
ഇലക്ട്രോണിക് പ്രീ-രജിസ്ട്രേഷന്‍ പ്രക്രിയയില്‍ പി,സി.ആര്‍ പരിശോധന ഫലം ഇനി ആവശ്യമില്ല. പകരം, യാത്രക്കാര്‍ പിസിആര്‍ പരിശോധനാ ഫലത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് എയര്‍ലൈനുകള്‍ക്ക് നല്‍കണം

Most Popular