Tuesday, July 5, 2022
HomeGulfതാമസ തൊഴിൽ നിയമലംഘനങ്ങൾ; സൗദിയിൽ പരിശോധന ശക്തം

താമസ തൊഴിൽ നിയമലംഘനങ്ങൾ; സൗദിയിൽ പരിശോധന ശക്തം

റിയാദ്: താമസ തൊഴിൽ നിയമ ലംഘനങ്ങൾ നടത്തുന്ന ആളുകൾക്ക് വേണ്ടിയുള്ള പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. വിവിധ മേഖലകളില്‍ നിന്നായി ഒരാഴ്ചയ്ക്കുള്ളിൽ 15,910 നിയമലംഘകരെയാണ് പിടികൂടിയത് .

സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെയാണ് പരിശഓധന നടക്കുന്നത്. ജൂണ്‍ ഒമ്പത് മുതല്‍ 16 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 9,784 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,983 പേരെ പിടികൂടിയത്. 2,143 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 226 പേര്‍. ഇവരില്‍ 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 50 ശതമാനം പേര്‍ എത്യോപ്യക്കാരും 10 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.

Most Popular