റിയാദ്: സൗദിയിൽ ഒരാഴ്ചയ്ക്കിടെ താമസ തൊഴിൽ നിയമ ലംഘനം നടത്തിയ 12,458 പേർ അറസ്റ്റിൽ. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജവാസത്തും നടത്തിയ റെയ്ഡിലാണ് അറസ്റ്റ് ചെയ്തത്.
7836 താമസ നിയമലംഘകരും 3134 അതിര്‍ത്തിസുരക്ഷാ ചട്ടങ്ങളുടെ ലംഘകരും 1488ലേറെ തൊഴില്നിയമലംഘകരും ഇതിൽ ഉൾപ്പെടും. ശിക്ഷാനടപടികള്‍ക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 77,630ലധികം പുരുഷന്മാരും 3793 സ്ത്രീകളും ഉള്‍പ്പെടെ 81,423 പേരാണ്.
അതിര്‍ത്തിസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തില്‍ സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.