മനാമ: താമസ വിസ ലംഘനം നടത്തിയ വിദേശ തൊഴിലാളികൾ ബഹ്റൈനിൽ പിടിയിൽ. മുഹറഖ് ഗവർണറേറ്റ് പരിധിയിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ തൊഴിലിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് എൽ.എം.ആർ.എ നിയമം ലംഘിച്ച ഏതാനും പേർ പിടിയിലായത്. സാമൂഹിക സുരക്ഷിതത്വം, തൊഴിൽ വിപണിയിലെ നീതി, മത്സരാത്മകത എന്നിവയെ ബാധിക്കുന്നതാണ് അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തുകയും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് എൻ.പി.ആർ അധികൃതർ വ്യക്തമാക്കി.