ദോഹ: ഖത്തറിൽ പാചക ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകളുടെ ശേഖരം എയര്‍കാര്‍ഗോ വിഭാഗം പിടികൂടി. കേക്ക് നിര്‍മാണത്തിനുള്ള ഉപകരണത്തിൽ ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയത്. ഗുളികകളുടെ ചിത്രങ്ങളും കസ്റ്റംസ് വകുപ്പ് ട്വിറ്ററില്‍ പങ്കുവെച്ചു.