ദോഹ: ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം. വിമാനത്താവളത്തിലെ യാത്രക്കാരെ ഇറക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രധാന കവാടങ്ങള്‍ക്ക് സമീപം ഇന്നും നാളെയും സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
ലിമോസിനുകള്‍, ടാക്സികള്‍ (മൊവാസലാത്ത്), ഖത്തര്‍ എയര്‍വേയ്സ് ഫസ്റ്റ് ക്ളാസ്, ബിസിനസ് ക്ലാസ് യാത്രക്കാരുമായി വരുന്ന അംഗീകൃത വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെയും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയുമായിരിക്കും നിയന്ത്രണം.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍വര്‍ധനവ് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.