ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഇന്ന് ചുമതലയേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണു ഋഷി സുനക് ചുമതലയേറ്റത്. ഋഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജാവ് ക്ഷണിക്കുകയായിരുന്നു.
നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുക്രൈനില്‍ പുടിന്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് തെറ്റുപറ്റിയില്ല. ഞാന്‍ അവരെ അഭിനന്ദിക്കുന്നു. എന്നാല്‍ ചില പിഴവുകള്‍ സംഭവിച്ചു. ദുരുദ്യേശത്തോടെയല്ലെങ്കിലും പിഴവുകള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്’, അധികാരം ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഋഷി പറഞ്ഞു.
പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായി ലിസ് ട്രസ് മന്ത്രിസഭയിലെ നാല് അംഗങ്ങളോട് രാജി ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഋഷി സുനക് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ഇവരില്‍ മൂന്ന് പേര്‍ രാജിവെച്ചതായാണ് വിവരം.
ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷി സുനക്കിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി.